Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsFood & CookeryHealth & Fitness

ആപ്പിളിന്റെ വിത്തുകൾ അറിയാതെ പോലും കഴിക്കരുത്, മാരക വിഷം! കൂടുതൽ വിവരങ്ങളറിയാം

പഴങ്ങള്‍ വാങ്ങിക്കുമ്പോള്‍ വിത്ത് കളയുന്ന പതിവാണ് നമുക്കുള്ളത്. എന്നാൽ, കൂടുതൽ പഴങ്ങളുടെയും വിത്തുകൾക്കും ഗുണം കാണും. ആപ്പിളിനെ സംബന്ധിച്ച് അതിന്റെ തൊലിക്ക് വരെ ആരോഗ്യ ഗുണങ്ങളുണ്ട്. ആപ്പിള്‍ത്തൊലിയില്‍ കാന്‍സറിനെ അകറ്റിനിര്‍ത്താന്‍ ശേഷിയുള്ള വസ്‌തുക്കള്‍ അടങ്ങിയിട്ടുണ്ടത്രേ. ആപ്പിള്‍ തൊലിയിലടങ്ങിയിരിക്കുന്ന ട്രിറ്റര്‍പെനോയിഡ്‌സ്‌ എന്ന വസ്‌തുവിന്‌ കാന്‍സര്‍ കലകളെ കൊന്നുകളയുവാനുള്ള ശേഷിയുള്ളവയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

മധുരമുള്ള ആപ്പിളിന്റെ മധ്യത്തിൽ കയ്പുള്ള കറുത്ത വിത്തുകൾ ഉണ്ട്. പലരും ആപ്പിൾ ആസ്വദിച്ച് കഴിക്കുന്നതിനൊപ്പം ഒന്നോ രണ്ടോ വിത്തുകളും കഴിക്കാറുണ്ട്. എന്നാൽ, ആപ്പിളിന്റെ വിത്തുകൾക്ക് വ്യത്യസ്തമായ കഥയാണ് പറയാനുള്ളത്. അമിഗ്ദലിൻ എന്ന വസ്തു ഈ വിത്തുകളിൽ അടങ്ങിയിരിക്കുന്നു. ഇത് മനുഷ്യ ദഹന വ്യവസ്ഥയിലെ എൻസൈമുമായി ചേരുമ്പോൾ സയനൈഡ് പുറപ്പെടുവിക്കുന്നു.

ആപ്പിൾ വിത്തുകൾ നാം പലപ്പോഴും കഴിച്ചിട്ടുണ്ടാകും. നിങ്ങൾ അതിശയിക്കുന്നുണ്ടാകും, അങ്ങനെയെങ്കിൽ സയനൈഡ് ഉണ്ടായിട്ടും നമ്മൾ ജീവിച്ചിരിക്കുന്നുവല്ലോ എന്ന്. കുറച്ച് ആപ്പിൾ വിത്തുകൾ കഴിച്ചാൽ കുറച്ചു കയ്പ്പ് രസം തോന്നും എന്നല്ലാതെ വേറെ പ്രശനമൊന്നുമില്ല. എന്നാൽ, കൂടുതൽ ആപ്പിൾ വിത്തുകൾ ദഹിക്കാതെ വരുമ്പോൾ അപകടം ഉണ്ടാകുന്നു.

ചരിത്രത്തിലെ തന്നെ ഏറ്റവും മാരകമായ വിഷമായി അറിയപ്പെടുന്നതാണ് സയനൈഡ്. ഇത് പ്രകൃതിയിൽ കാണുന്നവയാണ്. പ്രത്യേകിച്ച് പഴങ്ങളിലെ വിത്തുകളിൽ സയനോഗ്ലൈക്കോസൈഡ് എന്ന പേരിൽ കാണുന്നു. ചരിത്രത്തിൽ യുദ്ധത്തിൽ സയനൈഡ് എന്ന പേരിൽ താളുകളിൽ നിറഞ്ഞിട്ടുണ്ട്. ഇത് ഓക്സിജൻ വിതരണം ചെയ്യുന്ന കോശങ്ങളിൽ തടസം ഉണ്ടാക്കുകയും മരണത്തിന് കാരണമാകുകയും ചെയ്യുന്നു
ചെറിയ ആപ്പിൾ വിത്തുകളിൽ കാണുന്ന അമിഗ്ദലിൻ മറ്റൊരു സയനൈഡ് ആണ്. ഇതും പഴവർഗ്ഗങ്ങളിൽ കാണുന്നു.

പ്രത്യേകിച്ച് റോസ് കുടുംബത്തിൽ വരുന്ന ആപ്രിക്കോട്ട്, ബദാം, ആപ്പിൾ, പീച്, ചെറി തുടങ്ങിയവയിൽ. ഈ ചെറിയ വിത്തിനു പുറകിൽ അമിഗ്ദലിൻ രൂപപ്പെടുന്നു. ഇത്തരം പഴങ്ങളിൽ കൊടും വിഷമായ സയനൈഡ് അടങ്ങിയിരിക്കുന്നു എന്നറിയുമ്പോൾ നിങ്ങൾക്ക് അതിശയം തോന്നാം. എന്നാൽ, അമിഗ്ദലിൻ ഒരു പ്രത്യേക രൂപത്തിൽ ആയിരിക്കും. അതായത് വിത്ത് പഴയതാകും വരെ അത് അപകടകാരിയല്ല. നിങ്ങൾ ചവച്ചരച്ചു കഴിച്ച് അത് ദഹിക്കുമ്പോൾ, അല്ലെങ്കിൽ നശിക്കുമ്പോൾ അമിഗ്ദലിൻ ഹൈഡ്രജൻ സയനൈഡ് ആയി മാറുന്നു. അതിനാൽ, ഉയർന്ന അളവിൽ ഇത് കഴിക്കുന്നത് വളരെ അപകടമാണ്.

shortlink

Post Your Comments


Back to top button