പാലക്കാട്: ബിജെപി സ്ഥാനാര്‍ത്ഥിയായി പാലക്കാട് മത്സരിക്കുന്ന മെട്രോ മാൻ ഇ ശ്രീധരന് പിന്തുണയുമായി പാലക്കാട് രൂപത. റോമൻ കത്തോലിക്കാ പാലക്കാട് രൂപതയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രീധരന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. ബിഷപ്പ് ഹൗസിലെത്തി ഇ ശ്രീധരൻ രാവിലെ പാലക്കാട് രൂപത ബിഷപ്പ് ജേക്കബ് മനത്തോടത്തെ നേരിൽ കണ്ടിരുന്നു.
ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തെരഞ്ഞെടുപ്പിൽ ഇ ശ്രീധരന് പിന്തുണ പ്രഖ്യാപിക്കുന്നതായി പാലക്കാട് ബിഷപ്പ് പ്രഖ്യാപിച്ചത്. ഒരുപാട് കേട്ട ഒരു ജീവിതമാണ് ഇ.ശ്രീധരൻ്റേത് യുവാക്കൾക്ക് മാതൃകയാക്കാൻ പറ്റിയ ജീവിതമാണ് അദ്ദേഹത്തിൻ്റേത് എന്ന് മുൻപേ പറഞ്ഞിരുന്നു. അദ്ദേഹത്തിന് എല്ലാ വിജയാശംസകളും ഈ ഘട്ടത്തിൽ നൽകുകയാണ് – ശ്രീധരനൊപ്പം മാധ്യമങ്ങളെ കണ്ട പാലക്കാട് ബിഷപ്പ് പറഞ്ഞു.
read also: ഡല്‍ഹി അതിര്‍ത്തിയിലെ പ്രതിഷേധത്തിന് ശക്തി കുറഞ്ഞു ; ഗാസിപൂര്‍- ഗാസിയാബാദ് ചരക്ക് പാത തുറന്നു
അഴിമതി ഇല്ലാത്ത വ്യക്തിത്വമാണ് ശ്രീധരനെന്നും അദ്ദേഹത്തിന് എല്ലാ പിന്തുണയും അനുഗ്രഹവും നൽകുമെന്നും ബിഷപ്പ് മനത്തോട്ടത്തിൽ പറഞ്ഞു. കേരളത്തിൽ ഇതാദ്യമായാണ് ഒരു ക്രൈസ്തവ സഭ ബിജെപി സ്ഥാനാര്‍ത്ഥിക്ക് പരസ്യ പിന്തുണ നൽകുന്നത്.
Post Your Comments