തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ നടപടിയായെന്ന് മന്ത്രി. കെഎസ്ആര്‍ടിസി ജീവനക്കാരിലെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്താന്‍ 12 ലക്ഷം രൂപ വിലവരുന്ന യന്ത്രം വിദേശത്തുനിന്ന് കൊണ്ടുവരുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
മദ്യപിച്ച് വാഹനമോടിക്കുന്നവരെ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് കണ്ടെത്തുന്നതുപോലെ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരെയും കണ്ടെത്തുമെന്ന് മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസിയില്‍ മദ്യപിച്ച് ജോലിക്കെത്തരുതെന്ന് സര്‍ക്കാര്‍ തീരുമാനമാണ്. കണ്ടെത്തിയാല്‍ ഓഫിസറായാലും ഡ്രൈവറായാലും സസ്‌പെന്‍ഷന്‍ ഉറപ്പാണ്. പരിശോധന തുടങ്ങിയതോടെ അപകടം കുറഞ്ഞുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Post Your Comments