തൃശൂര്‍: പീച്ചി ഡാം റിസര്‍വോയറില്‍ മൂന്ന് പെണ്‍കുട്ടികള്‍ മരിക്കാന്‍ ഇടയായ സാഹചര്യം സംബന്ധിച്ച് ബാലാവകാശ കമ്മീഷന്‍ അവലോകന യോഗം നടത്തി. അപകടം നടന്ന ഡാമിലെ സ്ഥലം കമ്മീഷന്‍ അംഗങ്ങളായ ജലജമോള്‍.റ്റി.സി, കെ.കെ. ഷാജു എന്നിവരടങ്ങിയ സംഘം സന്ദര്‍ശിക്കുകയും സുരക്ഷാ പ്രശ്‌നങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ഡാം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പീച്ചി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എന്നിവരുമായി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഡാമില്‍ ഇത്തരം അപകടം ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കുമെന്ന് കമ്മീഷന്‍ അറിയിച്ചു. തൃശ്ശൂര്‍ ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയായ കുട്ടി കൊല്ലപ്പെടാനുണ്ടായ സാഹചര്യവും കമ്മീഷന്‍ നേരിട്ട് പരിശോധിച്ചു. എറിന്‍ (16), അലീന (16), ആന്‍ ഗ്രേയ്‌സ് (16) എന്നിവരാണ് മരിച്ചത്.
Read Also: മാജിക് മഷ്‌റൂം ലഹരി വസ്തുവല്ല, സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ്: ഹൈക്കോടതി
സുഹൃത്തിന്റെ വീട്ടില്‍ പെരുനാള്‍ ആഘോഷത്തിനെത്തിയ കൂട്ടുകാരികളാണ് ഡാം റിസര്‍വോയറില്‍ അകടപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു പെരുന്നാള്‍ സന്തോഷത്തിലായിരുന്ന ഒരു നാടിനെ മുഴുവന്‍ സങ്കടത്തിലാഴ്ത്തിയ സംഭവം നടന്നത്.അപകടത്തില്‍പ്പെട്ട കുട്ടികളെല്ലാം തൃശൂര്‍ സെന്റ് ക്ലയേഴ്‌സ് കോണ്‍വന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ്.
പീച്ചി ഡാം ജലസംഭരണിയുടെ കൈവഴിയില്‍ തെക്കേക്കുളം ഭാഗത്ത് 13-ാം തിയ്യതി ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടമുണ്ടായത്. പീച്ചി ലൂര്‍ദ് മാതാ പള്ളിയിലെ തിരുനാള്‍ ആഘോഷത്തിന് എത്തിയതായിരുന്നു ഹിമയുടെ സഹപാഠികള്‍. ഡാമിലെ ജലസംഭരണി കാണാന്‍ ഹിമയുടെ സഹോദരി ഉള്‍പ്പടെ അഞ്ച് പേര്‍ ചേര്‍ന്നാണ് പുറപ്പെട്ടത്. പാറപ്പുറത്തിരിക്കുന്നതിനിടെ രണ്ട് പേര്‍ കാല്‍വഴുതി വെള്ളത്തിലേക്ക് വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ട് പേരും വീണു. പാറക്കെട്ടിനു താഴെ കയമുണ്ടായിരുന്നു. അതില്‍ അകപ്പെട്ടതാണ് അപകടത്തിന് കാരണമായത്.
Leave a Comment