KeralaLatest News

വയനാട് ദുരന്തം : ടൗണ്‍ഷിപ്പ് ഒരുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് ഗവര്‍ണര്‍

കാര്‍ഷികമേഖലയെ പരിസ്ഥിതിസൗഹൃദമായി പുനരുജ്ജീവിപ്പിക്കുമെന്നും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു

തിരുവനന്തപുരം: വയനാട് ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പ് ഒരുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. പതിനഞ്ചാം നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിലെ നയപ്രഖ്യാപനത്തിലാണ് പരാമര്‍ശം.

കാര്‍ഷികമേഖലയെ പരിസ്ഥിതിസൗഹൃദമായി പുനരുജ്ജീവിപ്പിക്കുമെന്നും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ പക്കലുള്ള വിഭവങ്ങള്‍ പരിമിതമാണെങ്കിലും അവ ഉപയോഗിച്ച് അവശ്യ സൗകര്യങ്ങള്‍ സാധ്യമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറായതിനു ശേഷമുള്ള ആദ്യത്തെ നയപ്രഖ്യാപന പ്രസംഗമാണ് ആര്‍ലേക്കറുടേത്.

നിലവാരമുള്ള വിദ്യാഭ്യാസം, ഉയര്‍ന്ന നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങള്‍, മികച്ച സമ്പദ്വ്യവസ്ഥ, ആരോഗ്യസംരക്ഷണം എന്നിവയിലൂന്നിയുള്ള വികസനമായിരിക്കും. എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പാക്കുമെന്നും ദാരിദ്ര്യം ഇല്ലാതാക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button