കലാ സാംസ്കാരിക പരിപാടികൾക്ക് ഏറെ പ്രാധാന്യം : ഇരുപത്തിരണ്ടാമത് അബുദാബി ഫെസ്റ്റിവൽ ഫെബ്രുവരി 7 മുതൽ

ജപ്പാനാണ് ഇരുപത്തിരണ്ടാമത് അബുദാബി ഫെസ്റ്റിവലിലെ പ്രധാന അതിഥി

ദുബായ് : ഇരുപത്തിരണ്ടാമത് അബുദാബി ഫെസ്റ്റിവൽ 2025 ഫെബ്രുവരി 7-ന് ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ‘അബുദാബി – എ വേൾഡ് ഓഫ് ഹാർമണി’ എന്ന ആശയത്തിലൂന്നിയാണ് ഇരുപത്തിരണ്ടാമത് അബുദാബി ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

അബുദാബി മ്യൂസിക് ആൻഡ് ആർട് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ഈ പരിപാടി നടത്തുന്നത്. ജപ്പാനാണ് ഇരുപത്തിരണ്ടാമത് അബുദാബി ഫെസ്റ്റിവലിലെ പ്രധാന അതിഥി. ആഗോള തലത്തിൽ തന്നെ ഏറെ ശ്രദ്ധേയമായ നിരവധി കലാപരിപാടികൾ, ബാലെ, ഓപ്പറ, സംഗീതപരിപാടികൾ തുടങ്ങിയവ ഈ മേളയുടെ ഭാഗമായി എമിറേറ്റിൽ അരങ്ങേറുന്നതാണ്.

ഇരുപത്തിരണ്ടാമത് അബുദാബി ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറുന്ന പരിപാടികളുടെ വിവരങ്ങൾ https://www.abudhabifestival.ae/programme-tickets എന്ന വിലാസത്തിൽ നിന്ന് ലഭ്യമാണ്.

Share
Leave a Comment