ഗുരുവായൂർ: കേരളത്തിലെ അതിപുരാതനവും പ്രശസ്തവുമായ ക്ഷേത്രങ്ങളിൽ ഒന്നായ ഗുരുവായൂരിൽ നാളെ തിരുവുത്സവത്തിന് കൊടിയേറും. നാളെ രാവിലെ 7 മണിക്ക് ക്ഷേത്രത്തിൽ ആനയില്ലാ ശീവേലി നടക്കുന്നതാണ്. നാളെ വൈകിട്ട് മൂന്ന് മണിക്കാണ് ആനയോട്ടം നടക്കുക. ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളിൽ ഒന്നാണ് ആനയോട്ടം. വൈകിട്ട് ദീപാരാധന നടക്കുന്നതാണ്.
ഉത്സവ ചടങ്ങുകൾക്കായുള്ള ഭക്തിനിർഭരമായ ആചാര്യവരണവും മുളയറയിൽ മുളയിടൽ ചടങ്ങും നടക്കും. രാത്രി കുംഭത്തിലെ പൂയം നക്ഷത്രത്തിൽ ധ്വജ സ്തംഭത്തിൽ ക്ഷേത്രം തന്ത്രി കൊടിയേറ്റം നിർവഹിക്കും. 10 ദിവസം നീണ്ടുനിൽക്കുന്നതാണ് ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവം. അത്താഴപൂജയ്ക്ക് ശേഷം ശ്രീഭൂതബലി, കൊടിപ്പുറത്ത് വിളക്ക് എന്നീ ചടങ്ങുകൾ നടക്കും. 10 ദിവസം നീളുന്ന ഉത്സവം മാർച്ച് ഒന്നിന് ആറാട്ടോടെയാണ് സമാപിക്കുക. നിരവധി ഭക്തജനങ്ങളാണ് പ്രതിദിനം ക്ഷേത്രത്തിൽ എത്തിച്ചേരാറുള്ളത്.
Post Your Comments