എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയില്‍ : സുഹൃത്ത് കസ്റ്റഡിയിൽ

ഇരുവരും മദ്യപിക്കുന്നതിനിടെ മഹേഷ് കൊണ്ടുവന്ന ബീഫ് നിധീഷ് കഴിക്കുകയായിരുന്നു

കോഴിക്കോട്: വടകരയില്‍ എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയില്‍. കുറിഞ്ഞാലിയോട് സ്വദേശി നിധീഷ് ആണ് ചികിത്സിയിലുള്ളത്. സംഭവത്തില്‍ അടുത്ത സുഹൃത്തായ വൈക്കിലശ്ശേരി സ്വദേശി മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ഇരുവരും മദ്യപിക്കുന്നതിനിടെ മഹേഷ് കൊണ്ടുവന്ന ബീഫ് നിധീഷ് കഴിക്കുകയായിരുന്നു. ഇതില്‍ വിഷം ചേര്‍ത്തിട്ടുണ്ടെന്ന് മഹേഷ് പറഞ്ഞിരുന്നുവെന്നും എന്നാല്‍ തമാശയാണെന്നാണ് കരുതിയതെന്നും നിധീഷ് പോലീസിനോട് പറഞ്ഞു.

തൊട്ടടുത്ത ദിവസം ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നിധീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ രണ്ട് ദിവസം കൊണ്ട് ആരോഗ്യം വഷളായി. സംഭവത്തില്‍ മഹേഷിനെതിരെ വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share
Leave a Comment