മലയാള സിനിമാലോകത്തെ ഞെട്ടിക്കുന്നൊരു തീരുമാനമായിരുന്നു കഴിഞ്ഞ ദിവസം സംവിധായകന്‍ വിനയന്‍ പുറത്ത് വിട്ടത്. വര്‍ഷങ്ങളോളം പിണക്കത്തിലായിരുന്ന മോഹന്‍ലാലും വിനയനും പുതിയ സിനിമയിലൂടെ ഒന്നിക്കുകയാണ്.
മോഹന്‍ലാലുമായിട്ടുള്ള സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ മറ്റൊരു സിനിമ കൂടി വരുന്നതായി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കൊടുത്ത അഭിമുഖത്തില്‍ വിനയന്‍ വ്യക്തമാക്കിയിരിക്കുകയാണ്. വിനയന്റെ സിനിമകള്‍ക്ക് വിവിധ സംഘടനകള്‍ ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്ക് മാറിയ സാഹചര്യത്തിലാണ് വലിയ കാന്‍വാസില്‍ സാങ്കേതിക തികവോടെ ചിത്രങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് വിനയന്‍ പറയുന്നത്.
വിനയന്‍ സംവിധാനം ചെയ്ത് മലയാളത്തിലെ എക്കാലത്തെയും ഹിറ്റായ ഹൊറര്‍ കോമഡി ചിത്രമായ ആകാശ ഗംഗയുടെ രണ്ടാം ഭാഗം വരുന്നതായിട്ടാണ് പറയുന്നത്. 1999 ലായിരുന്നു ആകാശ ഗംഗ റിലീസ് ചെയ്യുന്നത്. ദിവ്യ ഉണ്ണിയും മയൂരിയും നായികമാരായി എത്തിയ ചിത്രത്തില്‍ റിയാസും മുകേഷുമായിരുന്നു നായകന്മാര്‍.
Post Your Comments