KeralaLatest News

കാമുകനുമായി ബന്ധപ്പെടാതിരിക്കാൻ 16കാരന്റെ വീട്ടിലാക്കി, ശ്രീക്കുട്ടി കൗമാരക്കാരനുമായി ബന്ധം സ്ഥാപിച്ച് രണ്ടാഴ്ച പീഡനം

കൊല്ലം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈം​ഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഇന്നലെ രാവിലെയാണ് കൊല്ലം സ്വ​ദേശിനിയായ യുവതിയെ വള്ളിക്കുന്നം പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇതിന്റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചവറ ശങ്കരമംഗലം കുമ്പളത്ത് വീട്ടിൽ ശ്രീക്കുട്ടിയാണ് പിടിയിലായത്. പതിനഞ്ച് ദിവസത്തിലേറെയാണ് പത്തൊൻപതുകാരിയായ ശ്രീക്കുട്ടി പതിനാറുകാരനുമായി ലൈം​ഗിക വേഴ്ച്ചയിലേർപ്പെട്ടത്. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സ്ഥലങ്ങളിൽ ഇതിനിടെ യുവതി കൗമാരക്കാരനുമൊത്ത് താമസിച്ചു.

ഭരണിക്കാവ് ഇലിപ്പക്കുളത്ത് മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന 16 വയസുകാരനെയാണ് ശ്രീക്കുട്ടി പീഡിപ്പിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ വീട്ടിലായിരുന്നു ശ്രീക്കുട്ടിയും താമസിച്ചിരുന്നത്. യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാൽ, യുവതിയുടെ വീട്ടുകാർക്ക് ഈ ബന്ധത്തോട് താത്പര്യമില്ലായിരുന്നു. കാമുകനുമായി ബന്ധപ്പെടാതിരിക്കാനാണ് വീട്ടുകാർ ശ്രീക്കുട്ടിയെ പതിനാറുകാരന്റെ വീട്ടിലേക്ക് മാറ്റിയത്. എന്നാൽ, ഇവിടെയെത്തിയ ശ്രീക്കുട്ടി പതിനാറുകാരനുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.

കൗമാരക്കാരനെ പറഞ്ഞ് പ്രലോഭിപ്പിച്ചാണ് യുവതി ഒപ്പം കൂട്ടിയത്. ഈ മാസം ഒന്നാം തീയതി 16 വയസുകാരനെ യുവതി വീട്ടിൽ നിന്നും വിളിച്ചുകൊണ്ടുപോകുകയായിരുന്നു. തുടർന്ന് മൈസൂരു, പാലക്കാട്, പഴനി, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ താമസിപ്പിച്ച് ലൈം​ഗികവേഴ്ച്ചയിലേർപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം പതിനാറുകാരനുമായി പത്തനംതിട്ട ബസ്‌സ്റ്റാൻഡിൽ എത്തിയപ്പോഴാണ് യുവതി പൊലീസിന്റെ പിടിയിലായത്.

കുട്ടിയെ വിളിച്ചുകൊണ്ടുപോയി മൈസൂരു, പാലക്കാട്, പഴനി, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ താമസിപ്പിച്ച് പീഡിപ്പിച്ചതായി യുവതി മൊഴി നൽകിയെന്ന് വള്ളികുന്നം പൊലീസ് ഇൻസ്‌പെക്‌ടർ ടി ബിനുകുമാർ പറഞ്ഞു. കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തുടർന്ന് അന്വേഷണം നടത്തിവരവെ ഇന്നലെ രാവിലെ പത്തനംതിട്ട ബസ്‌സ്റ്റാൻഡിൽനിന്നാണ് ഇരുവരെയും പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡു ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button