തിരുവനന്തപുരം : കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ മൂന്ന് ദിവസം പ്രായമുള്ള പെൺകുഞ്ഞ്. ബുധനാഴ്‌ച പുലർച്ചെ 5.50നാണ് പെൺകുഞ്ഞെത്തിയതെന്ന് മന്ത്രി വീണ ജോർജ്ജ് ഫേസ്‌ബുക്കിൽ കുറിച്ചു.
ക്രിസ്തുമസ് ദിനത്തിൽ എത്തിയ ഈ കുഞ്ഞതിഥിക്ക് പേരിടാൻ പേരുകള്‍ ക്ഷണിക്കുന്നതായി മന്ത്രി പറഞ്ഞു. ഈ വർഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ മാത്രം ലഭിച്ചത്
Post Your Comments