തിരുവനന്തപുരം: വ്യാജ ജോലികള്‍ വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത് നടക്കുന്നതിൽ ജാഗ്രതാ നിര്‍ദേശവുമായി നോർക്ക. തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൈബര്‍ കുറ്റകൃത്യ സംഘങ്ങളുടെ വലയിൽ വീഴരുതെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
തായ്‌ലാന്‍ഡ്, കംബോഡിയ, ലാവോസ്, മ്യാന്‍മര്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കോള്‍ സെന്റര്‍, ക്രിപ്റ്റോ കറന്‍സി, ബാങ്കിംങ്, ഷെയര്‍ മാര്‍ക്കറ്റ്, ഹണിട്രാപ്പ്, ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യാജ കമ്പനികളുടെ പേരിലാണ് തൊഴിൽ തട്ടിപ്പ് നടത്തുന്നത്.
സാമൂഹിക മാധ്യമങ്ങളില്‍ പരസ്യങ്ങള്‍ നല്‍കിയും ഏജന്റുമാര്‍ മുഖേനയുമാണ് ഇവർ തൊഴില്‍ അന്വേഷകരെ കെണിയില്‍ വീഴ്ത്തുന്നത്. അതേസമയം ടെലികോളര്‍, ഡാറ്റാ എന്‍ട്രി തുടങ്ങിയ ജോലികള്‍ക്കായി വലിയ ശമ്പളവും ഹോട്ടല്‍ ബുക്കിംങും റിട്ടേണ്‍ എയര്‍ ടിക്കറ്റുകളും വിസ സൗകര്യവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്താണ് ഇരകളെ വീഴ്ത്തുന്നത്.
വ്യാജ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഏജന്റുമാര്‍ ലളിതമായ അഭിമുഖവും ടൈപ്പിംഗ് ടെസ്റ്റും ഓണ്‍ലൈനായും ഓഫ് ലൈനായും നടത്തിയാണ് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്.
Post Your Comments