യുഎഇയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ജനുവരി 1 പുതുവത്സര അവധിയായി പ്രഖ്യാപിച്ചു

സർക്കാർ, സ്വകാര്യ മേഖലകൾക്കുള്ള അംഗീകൃത ഔദ്യോഗിക അവധികൾ സംബന്ധിച്ച യുഎഇ കാബിനറ്റ് തീരുമാന പ്രകാരമാണ് അവധി

ദുബായ് : യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 2025 ജനുവരി 1 ബുധനാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. സർക്കാർ, സ്വകാര്യ മേഖലകൾക്കുള്ള അംഗീകൃത ഔദ്യോഗിക അവധികൾ സംബന്ധിച്ച യുഎഇ കാബിനറ്റ് തീരുമാന പ്രകാരമാണ് അവധി.

കഴിഞ്ഞ ദിവസം രാജ്യത്തെ പൊതുമേഖലയിൽ ജനുവരി 1 ന് അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഈ അറിയിപ്പ് പ്രകാരമുള്ള അവധി രാജ്യത്തെ എല്ലാ മന്ത്രാലയങ്ങൾക്കും ഫെഡറൽ സ്ഥാപനങ്ങൾക്കും ബാധകമാണ്.

അവധിയ്ക്ക് ശേഷം പൊതുമേഖലാ സ്ഥാപനങ്ങൾ 2025 ജനുവരി 2, വ്യാഴാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Share
Leave a Comment