Kerala

ഗ്ലാസ്സ്‌മേറ്റ്സ്! എല്ലാ ദിവസവും മദ്യപിക്കുന്നത് ഒരുമിച്ച്, അയൽവാസിയെ വെട്ടിപരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: മദ്യലഹരിയിൽ അയൽവാസിയുടെ തലയിൽ വെട്ടിയ യുവാവ് അറസ്റ്റിൽ. തിരുപുറം മാങ്കൂട്ടം സ്വദേശി ബിജുവിനെ(42) യാണ് പൂവാർ പൊലീസ് പിടികൂടിയത്. അയൽവാസിയും ബന്ധുവുമായ തിരുപുറം മാങ്കൂട്ടം സ്വദേശി ചന്ദ്രൻ (45)യെണ് ഇയാൾ വെട്ടി പരിക്കേൽപ്പിച്ചത്. ചന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് ചന്ദ്രനെ ബിജു വെട്ടിപരിക്കേൽപ്പിച്ചത്.

ബന്ധുക്കളും അയൽവാസികളും സു​ഹൃത്തുക്കളുമാണ് ചന്ദ്രനും ബിജുവും. ഞായറാഴ്ച്ച രാവിലെ മുതൽ ഇരുവരും ചന്ദ്രൻറെ വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. അടുത്ത ദിവസം വെളുപ്പിന് നാല് മണിയോടെ ഇവരുടെ ബന്ധു കൂടിയായ സംവിധായകൻ ചന്ദ്രകുമാറിൻറെ മരണാനന്തര ചടങ്ങിൽ ചന്ദ്രൻ പങ്കെടുക്കാത്തതിനെ കുറിച്ച് വാക്കുതർക്കമുണ്ടാവുകയും തുടർന്ന് ബിജു കൈയിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ചന്ദ്രൻറെ തലയിൽ വെട്ടുകയുമായിരുന്നു.

വെട്ടേറ്റ് കിടന്ന ചന്ദ്രനെ രാവിലെ അയൽവാസികളാാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ബിജുവിനെ പൂവാർ എസ് ഐ രാധാകൃഷ്ണൻറെ നേതൃത്വലുള്ള പൊലീസ് സംഘം പിടികൂടുകയായിരുന്നു. ഇരുവരും എല്ലാ ദിവസവും ഒരുമിച്ചിരുന്നാണ് മദ്യപിക്കുന്നതെന്നും ഒറ്റയ്ക്കാണ് ഇവർ താമസിക്കുന്നതെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button