കൊച്ചി : സംസ്ഥാനത്ത് വീണ്ടും പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. പിറവത്താണ് പോലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പിറവം രാമമംഗലം പോലീസ് സ്റ്റേഷനിലെ ഡ്രൈവർ സി ബിജുവിനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ അയൽവാസികളാണ് ബിജുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം വ്യക്തിപരമായ പ്രശ്നങ്ങളാണെന്നാണ് സൂചന.
Post Your Comments