കൊച്ചി: ആനയുടെ ചവിട്ടേറ്റ് മരിച്ച നിലയിൽ യുവാവിൻ്റെ മൃതദേഹം റോഡരികിൽ കണ്ടെത്തി. എറണാകുളം ജില്ലയിലെ കുടമ്പുഴ ക്ണാച്ചേരിയിൽ ഇന്ന് വൈകിട്ടാണ് സംഭവം. ക്ണാച്ചേരി സ്വദേശി എൽദോസാണ് മരിച്ചത്.
read also: തിരുവനന്തപുരത്ത് ബാറിലെ ഏറ്റുമുട്ടൽ: ഗുണ്ടാ നേതാവ് ഓം പ്രകാശ് പൊലീസ് പിടിയിൽ
വിവരമറിഞ്ഞ് പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ നാട്ടുകാർ അനുവദിച്ചില്ല. സ്ഥലത്ത് നാട്ടുകാർ വലിയ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ജനവാസ മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമാണെന്നും ഫെൻസിങ് സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Post Your Comments