Kerala

ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് : നാട്ടിക, കരിമണ്ണൂര്‍, തച്ചമ്പാറ പഞ്ചായത്തുകൾ യുഡിഎഫിന് സ്വന്തം

വോട്ടെടുപ്പിനായി 192 പോളിംഗ് ബൂത്തുകളാണ് സജ്ജമായിരുന്നത്

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ തൃശൂരിലെ നാട്ടിക, ഇടുക്കി കരിമണ്ണൂര്‍ പാലക്കാട് തച്ചമ്പാറ എന്നീ പഞ്ചായത്തുകളുടെ ഭരണം യുഡിഎഫിന് ലഭിച്ചു.

നാട്ടികയില്‍ ഇതുവരെ എല്‍ ഡി എഫ് അഞ്ച്, യു ഡി എഫ് അഞ്ച് എന്ന അവസ്ഥയായിരുന്നു. എന്നാല്‍ ഇപ്പോള്‍ യു ഡി എഫിന് ആറ് സീറ്റ് ലഭിച്ചു. നാട്ടിക ഒന്‍പതാം വാര്‍ഡ് ആണ് യുഡിഎഫ് തിരിച്ചു പിടിച്ചത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ബിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സീറ്റ് നേടിയത്.

ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തില്‍ പന്നൂര്‍ വാര്‍ഡാണ് യുഡിഎഫ് സ്വന്തമാക്കിയത്. 127 വോട്ടുകള്‍ക്കാണ് യുഡിഎഫിന്റെ ദിലീപ് കുമാര്‍ വാര്‍ഡ് പിടിച്ചെടുത്തത്. യുഡിഎഫിലെ ഒരംഗം കൂറുമാറിയതാണ് ഇവിടെ ഭരണം നഷ്ടപ്പെടാന്‍ കാരണമായത്. പലാക്കാട് തച്ചമ്പാറയില്‍ 7-7 എന്ന നിലയിലായിരുന്നു യുഡിഎഫും എല്‍ഡിഎഫും നിലനിന്നത്. എന്നാല്‍ ഇപ്പേള്‍ യു ഡി എഫിന് എട്ട് സീറ്റായി.
വോട്ടെടുപ്പിനായി 192 പോളിംഗ് ബൂത്തുകളാണ് സജ്ജമായിരുന്നത്.

ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡ്, നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ്, മൂന്ന് നഗരസഭാ വാര്‍ഡ്, 23 പഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആകെ 102 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. ഇതില്‍ 50 പേര്‍ സ്ത്രീകളാണ്.

പാലക്കാട്ടെ ചാലിശ്ശേരി പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു യുഡിഎഫിലെ എ വി സന്ധ്യ രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്. 15 ല്‍ യുഡിഎഫിന് എട്ടും എല്‍ഡിഎഫിന് ഏഴും സീറ്റുകളാണുള്ളത്. തച്ചന്‍പാറയിൽ എല്‍ഡിഎഫ് അംഗം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button