തൃശൂർ: കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്‌ക്ക് ദാരുണാന്ത്യം. വെള്ളിക്കുളങ്ങര സ്വദേശിയായ വനവാസി വിഭാഗത്തിൽപ്പെട്ട മീനാക്ഷി (70) ആണ് മരിച്ചത്. വെള്ളിക്കുളങ്ങര ശാസ്താംപൂവം വനമേഖലയിലായിരുന്നു സംഭവം.
പടിഞ്ഞാക്കരപ്പാറയിലെ വനത്തിനുള്ളിൽ വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടെ പാഞ്ഞെത്തിയ കാട്ടാന മീനാക്ഷിയെ ആക്രമിക്കുകയായിരുന്നു. കാട്ടാനയുടെ ചവിട്ടേറ്റാണ് മീനാക്ഷി മരിച്ചത്. വയോധികയെ ഏറെ നേരമായും കാണാത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ പരിശോധനയിലാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് സമീപത്ത് നിന്നും കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments