ഹൈദരാബാദ് : പ്രാദേശിക വാർത്ത ചാനൽ റിപ്പോർട്ടറെ മൈക്ക് പിടിച്ചുവാങ്ങി തല്ലിയെന്ന പരാതിയിൽ തെലുങ്ക് നടനും നിർമാതാവുമായ മോഹൻ ബാബുവിനെതിരെ കേസ്. മോഹൻ ബാബുവും ഇളയ മകനും നടനുമായ മഞ്ചു മനോജും തമ്മിലുള്ള സ്വത്ത് തർക്കത്തെ കുറിച്ചു വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിലാണു സംഭവം.
മഞ്ജു മനോജ് വീടിനുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെ സുരക്ഷ ഏജൻസി ഉദ്യോഗസ്ഥർ അദ്ദേഹത്തെ പുറത്തേക്ക് തള്ളിയതോടെയാണ് സംഘർഷം തുടങ്ങിയത്. ഇത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരും ആക്രമണത്തിനിരയായി.
ഇഷ്ടമില്ലാത്ത ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകന്റെ മൈക്ക് പിടിച്ചുവാങ്ങി അടിക്കുകയായിരുന്നു. ഇതിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മകൻ വീട്ടിലേക്കു പ്രവേശിക്കാൻ ശ്രമിച്ചത് മോഹൻ ബാബുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു.
സംഭവത്തിൽ നടനെതിരെ രചകോണ്ട പോലീസ് കേസെടുത്തു. മുഖത്തടിയേറ്റതിനെ തുടർന്നു ഗുരുതര പരുക്കേറ്റ രഞ്ജിത് കുമാറെന്ന മാധ്യമപ്രവർത്തകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
https://twitter.com/i/status/1866558428094607450
Post Your Comments