Latest NewsCinemaNews

തെലുങ്ക് നടൻ കൈകാല സത്യനാരായണ അന്തരിച്ചു

തെലുങ്ക് നടൻ കൈകാല സത്യനാരായണ(87) അന്തരിച്ചു. ഹൈദരാബാദിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. എൻടിആറിന്റെ കാലം മുതൽ 750-ലധികം സിനിമകളുടെ ഭാഗമായിരുന്നു കൈകാല സത്യനാരായണ. 11-ാം ലോക്‌സഭയിൽ തെലുങ്കുദേശം പാർട്ടിയിൽ നിന്ന് പാർലമെന്റ് അംഗമായിരുന്നു അദ്ദേഹം.

1959-ൽ പുറത്തിറങ്ങിയ ചങ്കയ്യയുടെ ‘സുപ്പായി കൂത്തുരു’ എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സിനിമ. ഒരു വർഷത്തിന് ശേഷം അദ്ദേഹം ‘അപൂർവ സഹസ്ര സിരാച്ചേദ’ ചിന്താമണിയിൽ അഭിനയിച്ചു. ആദ്യമായി വില്ലൻ വേഷത്തിലെത്തിയ ചിത്രമായിരുന്നു ‘കനക ദുർഗ്ഗാ പൂജ മഹിമ’. 2009ൽ പുറത്തിറങ്ങിയ ‘അരുന്ധതി’ എന്ന ചിത്രത്തിലാണ് കൈകാല സത്യനാരായണ അവസാനമായി അഭിനയിച്ചത്.

Read Also:- ‘ഇനിയുള്ള കാലം മകളുടെ കൂടെ, പുസ്തകം എഴുതണം’: ഭാവി പരിപാടികൾ വെളിപ്പെടുത്തി ചാൾസ് ശോഭരാജ്

പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ കുടുംബ, സാമൂഹിക നാടകങ്ങളിലും പുരാണ സിനിമകളിലും നായകൻ, പ്രതിനായകൻ, സ്വഭാവ വേഷങ്ങൾ എന്നിവ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമേ, കൈകാല സത്യനാരായണ നിർമ്മാണത്തിലേക്കും പ്രവേശിച്ചു. കൊടമ സിംഹം, ബംഗാരു കുടുംബം, മുദ്ദുല മൊഗുഡു തുടങ്ങിയ പ്രൊജക്‌ടുകളെ അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ ഹൗസ് രാമ ഫിലിംസ് ആണ് നിർമ്മിച്ചത്.

shortlink

Post Your Comments


Back to top button