
മലപ്പുറം: താനൂരിൽ അമ്മയെയും ഭിന്നശേഷിക്കാരിയായ മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. താനൂർ സ്വദേശിനി ലക്ഷ്മി ദേവി എന്ന ബേബി (74) മകൾ ദീപ്തി (36) എന്നിവരാണ് മരിച്ചത്.
ലക്ഷ്മി ദേവി തൂങ്ങി മരിച്ച നിലയിലും മകൾ ദീപ്തി ഇതേ മുറിയിലെ കട്ടിലിൽ മരിച്ച നിലയിലുമായിരുന്നു. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
പോസ്റ്റ്മോർട്ടത്തിനുശേഷമെ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളുവെന്ന് പോലീസ് അറിയിച്ചു.
Post Your Comments