കോഴിക്കോട്: കൊയിലാണ്ടി നെല്ല്യാടി കളത്തിൻ കടവിൽ നവജാത ശിശുവിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ ഒന്നരയോടെ മത്സ്യബന്ധനത്തിനായി ഇറങ്ങിയവരാണ് ആദ്യം കണ്ടത്.
പൊക്കിൾക്കൊടി മുറിച്ചു മാറ്റാത്ത നിലയിലുള്ള കുഞ്ഞിന്റെ ശരീരം ജീർണിച്ചു തുടങ്ങിയ നിലയിലായിരുന്നു. മൃതദേഹത്തിനു ഒരു ദിവസത്തിൽ കൂടുതൽ പഴക്കം സംശയിക്കുന്നു. മൃതദേഹം കണ്ട മത്സ്യത്തൊഴിലാളികൾ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
read also: ഗുരുവായൂർ ഏകദാശി: നാളെ പ്രാദേശിക അവധി
കൊയിലാണ്ടി പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നു പൊലീസ് വ്യക്തമാക്കി..
Post Your Comments