കോഴിക്കോട്: കൊയിലാണ്ടി നെല്ല്യാടി പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. നെല്ല്യാടി കളത്തിന്‍ കടവില്‍ പുലര്‍ച്ചെ മല്‍സ്യബന്ധനത്തിന് പോയവരാണ് മൃതദേഹം കണ്ടത്.
തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കൊയിലാണ്ടി എസ്‌ഐ മണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫയര്‍ഫോഴ്‌സും എത്തി മൃതദേഹം പുറത്തെടുത്തു. പൊക്കിള്‍ക്കൊടി മുറിച്ചു മാറ്റാത്ത നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹമെന്ന് പോലീസ് പറഞ്ഞു.
പുഴയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ആരാണ് കുഞ്ഞിന്റെ മാതാവ് തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Post Your Comments