ഇടുക്കി : അടിച്ചാല്‍ തിരിച്ചടിക്കണമെന്നും തിരിച്ചടിച്ചത് നന്നായി എന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണമെന്നും എംഎം മണി. ചുമ്മാ സൂത്രപ്പണികൊണ്ട് പ്രസംഗിക്കാന്‍ നടന്നാല്‍ പ്രസ്ഥാനം കാണില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ശാന്തന്‍പാറയില്‍ സിപിഎം ഏരിയാ കമ്മിറ്റി യോഗത്തിലായിരുന്നു എം എം മണിയുടെ പ്രസംഗം.
ആളുകളെ കൂടെ നിര്‍ത്താനാണ് പ്രതിഷേധിക്കുന്നതെന്നും താന്‍ ഉള്‍പ്പെടെ ഉള്ള നേതാക്കള്‍ നേരിട്ട് അടിച്ചിട്ടുണ്ടെന്നും മണി പറഞ്ഞു. നമ്മുടെ പല നേതാക്കന്മാരെയും വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയിട്ടുണ്ട്. അവരെയെല്ലാം നമ്മള്‍ നേരിട്ടിട്ടുണ്ടെന്ന് എംഎം മണി പ്രസംഗത്തില്‍ പറഞ്ഞു.
നമ്മളെ അടിച്ചാല്‍ തിരിച്ചടിച്ചു, അതുകൊള്ളാം എന്ന് ആളുകള്‍ പറയണം. എന്നാല്‍ ജനങ്ങള്‍ ശരിയല്ലെന്ന് പറയുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കരുത്, ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുമെന്നും പ്രസ്ഥാനം ദുര്‍ബലപ്പെടുമെന്നും എംഎം മണി പറഞ്ഞു.
Post Your Comments