KeralaMollywoodLatest NewsNewsEntertainment

കോകിലയെ വേലക്കാരിയെന്ന് ആക്ഷേപം : വിമർശനവുമായി നടൻ ബാല

പരസ്യമായി മാപ്പ് പറയണമെന്നും അയാളെ നിയമത്തിന് വിട്ടുകൊടുക്കില്ലെന്നും ബാല

ഭാര്യ കോകിലയെ വേലക്കാരിയെന്ന് ആക്ഷേപിച്ച യുട്യൂബർക്കെതിരെ   തുറന്നടിച്ച്‌ നടൻ ബാല. പരസ്യമായി മാപ്പ് പറയണമെന്നും അയാളെ നിയമത്തിന് വിട്ടുകൊടുക്കില്ലെന്നും ബാല ഫേസ്ബുക്കിലൂടെ രംഗത്തെത്തി.

read also: മുണ്ടക്കൈ ദുരന്തം : കൃത്യമായ വിവരം നാളെത്തന്നെ നൽകണമെന്ന് ഹൈക്കോടതി

ബാലയുടെ വാക്കുകള്‍ ഇങ്ങനെ, – ‘മറ്റൊരാളുടെ ഭാര്യയെ വേലക്കാരി എന്ന് വിളിക്കുന്നതാണോ നിങ്ങളുടെ സംസ്‌കാരം. എന്റെ മാമന്റെ മകളാണ് കോകില, നിന്റെ ഭാര്യയെ കുറിച്ച്‌ ഞാൻ പറഞ്ഞാല്‍ എന്തായിരിക്കും. ഞാൻ പറയുന്നു, നിങ്ങള്‍ സിനിമയെ കുറിച്ചും റിലീസിനെ കുറിച്ചും അഭിനയത്തെ കിറിച്ചുമൊക്കെ സംസാരിക്കൂ, ഇന്ന് എന്റെ ഭാര്യയുടെ കണ്ണു നിറഞ്ഞു.

അടുത്തവന്റെ ഭാര്യയെ വേലക്കാരി എന്ന് വിളിക്കുന്ന നിയമം ഈ നാട്ടിലുണ്ടോ? ഞാൻ ക്ഷേത്ര ദർശനവും മറ്റ് നല്ലകാര്യങ്ങളുമായി ഞാൻ മുന്നോട്ട് പോകുകയാണ്. വൈക്കത്തെ ആളുകള്‍ക്ക് വേണ്ടിയുള്ള നല്ല കാര്യങ്ങള്‍ ചെയ്യുകയാണ്. എന്റെ വാക്ക് ഞാൻ തെറ്റിച്ചോ. ഞങ്ങള്‍ രണ്ട് പേരും നല്ലതായിട്ട് ഇരിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടമല്ല, എന്ത് വേണമെങ്കിലും പറഞ്ഞുണ്ടാക്കും. അടുത്തവന്റെ ഭാര്യയേയും മക്കളേയും കുറിച്ച്‌ എന്ത് പറയാൻ പറ്റുമോ അതൊക്കെ പറയുന്നതാണ് നിന്റെയൊക്കെ സംസാരം.

കോകിലയുടെ അച്ഛൻ ഇന്ന് വിളിച്ചിരുന്നു. അദ്ദേഹം രാഷ്ട്രീയത്തില്‍ വല്യ ആളാണെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. പോലീസില്‍ പരാതി കൊടുക്കേണ്ട എന്ന് പറഞ്ഞു. എല്ലാം ഇനി പുള്ളി നോക്കിക്കൊള്ളാമെന്ന്. ഇത് ചെയ‌്തവൻ മാപ്പ് പറയണം. ഇതൊന്നും ഞാൻ അല്ല ആദ്യം തുടങ്ങി വെച്ചത്. ആക്ഷനും റിയാക്ഷനും വ്യത്യസ്തമാണ്. എല്ലാത്തിനും ഒരു മര്യാദ വേണ്ടേ.

ആളെ എനിക്കറിയാം. ഡയറക്‌ട് മെസേജ് ആണിത്. മാപ്പ് പറയണം, നിയമത്തിന് വിട്ടുകൊടുക്കില്ല നിന്നെ, അവരുടെ അച്ഛൻ നോക്കിക്കോളാം എന്ന് പറഞ്ഞിട്ടുണ്ട്. ഇനി തൊട്ട് അടുത്തവന്റെ കുടുംബത്തില്‍ കയറി കളിക്കരുത്. ഇത് നേരിട്ടുള്ള മുന്നറിയിപ്പാണ്’, എന്നാണ് ബാല പറയുന്നത്’, ബാല പറഞ്ഞു.

ബാലയുടേയും കോകിലയുടേയും പഴയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇന്ന് വൈറലായിരുന്നു. ബാലയും മുൻ ഭാര്യയായ അമൃതയും ഒരുമിച്ച്‌ നില്‍ക്കുന്ന ഫോട്ടോയില്‍ ഒരു കൊച്ചുകുട്ടിയുണ്ട്. കോകിലയുടെ മുഖഛായയാണ് കുട്ടിക്കുള്ളത്. ‘മാമാപ്പൊണ്ണ്, അതോ വേലക്കാരിയുടെ മകള്‍’ എന്ന ക്യാപ്ഷമോഡിയാണ് ഈ ചിത്രവും വീഡിയോയും പ്രചാരിക്കുന്നത് ഇതിനെതിരെയാണ് ബാല രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button