Latest NewsIndia

എട്ടാം ശമ്പള കമ്മീഷൻ: രൂപീകരണ തീയതി, ശമ്പള വർദ്ധനവ്, ഡിഎ വർദ്ധനവ്- അറിയേണ്ടതെല്ലാം

എട്ടാം ശമ്പള കമ്മീഷൻ: എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിനുള്ള ഒരു നിർദ്ദേശവും പരിഗണനയിലില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി ദിവസങ്ങൾക്ക് ശേഷം, പുതിയ ശമ്പള കമ്മീഷൻ്റെ ഉടനടി രൂപീകരിക്കണമെന്ന് ദേശീയ കൗൺസിൽ (സ്റ്റാഫ് സൈഡ്) ജോയിൻ്റ് കൺസൾട്ടേറ്റീവ് മെഷിനറി (എൻസി ജെസിഎം) കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് കത്തയച്ചു.

ഡിസംബർ 3-ന് അയച്ച കത്തിൽ, നാഷണൽ കൗൺസിൽ ഓഫ് ജോയിൻ്റ് കൺസൾട്ടേറ്റീവ് മെഷിനറിയുടെ (NC-JCM) സ്റ്റാഫ് സൈഡ് 7-ാമത് CPC ശുപാർശകൾ നടപ്പിലാക്കിയിട്ട് 9 വർഷമായെന്നും അടുത്ത വേതനവും പെൻഷനും പരിഷ്കരിക്കാനുള്ളത് ജനുവരി 1, 2026 നു മുൻപ് പരിഷ്കരിക്കണമെന്നും കത്തിൽ നിർദ്ദേശമുണ്ട്.

2016 ജനുവരിയിൽ നിലവിൽ വന്ന എഴാം ശമ്പള കമ്മീഷന്റെ കാലാവധി 2026 ൽ പൂർത്തിയാകുന്നതോടെയാണ് പുതിയ ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായത്. 2014 ൽ മൻമോഹൻ സിങ്ങ് സർക്കാരായിരുന്നു എഴാം ശമ്പള കമ്മീഷൻ രൂപീകരിച്ചത്. 2014 ൽ രൂപീകരിച്ച കമ്മീഷന്റെ ശുപാർശകൾ 2016 ജനുവരി 1 മുതലാണ് നടപ്പിലാക്കിയത്.

ആറാം ശമ്പള കമ്മീഷനിൽ 7000 രൂപയായിരുന്ന അടിസ്ഥാന ശമ്പളം എഴാം ശമ്പള കമ്മീഷനിൽ 18000 രൂപയാക്കി മാറ്റിയിരുന്നു. 2.57 ഫിറ്റ്‌മെന്റ് ഫാക്ടറാക്കിയായിരുന്നു ഈ പരിഷ്‌കരണം. എംപ്ലോയീസ് യൂണിയനുകൾ, 3.67 എന്ന ഉയർന്ന ഫിറ്റ്‌മെന്റ്‌ ഘടകം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് അംഗീകരിച്ചില്ല.

പുതിയ ശമ്പള കമ്മീഷനിൽ 2.86 ഫിറ്റ്‌മെന്റ്‌ ഫാക്ടർ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കണക്ക് അടിസ്ഥാനമാക്കി കേന്ദ്രസർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 34,500 രൂപയായി മാറിയേക്കും. നിലവിലെ അടിസ്ഥാന ശമ്പളത്തിൽ നിന്ന് 186 ശതമാനം വർധിച്ചാണ് 34,500 രൂപയായി അടിസ്ഥാന ശമ്പളം മാറുക. ശമ്പളത്തിന് കൂടെ പെൻഷൻ തുകയും ക്രമാനുഗതമായി ഉയരും. നിലവിലെ അടിസ്ഥാന പെൻഷൻ തുകയായ 9000 രൂപ വർധിച്ച് 25740 ആകുമെന്നാണ് കണക്കുകൂട്ടലുകൾ.

shortlink

Post Your Comments


Back to top button