KeralaLatest News

നവീൻ ബാബുവിൻ്റെ ആത്മഹത്യ : പോലീസിൽ വിശ്വാസമില്ല : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

നവീന്റെ ഭാര്യ മഞ്ജുഷയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്

കൊച്ചി: പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് നവീൻ ബാബുവിന്റെ കുടുംബം.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയിൽ ഹർജി സമർപ്പിച്ചു. നവീന്റെ ഭാര്യ മഞ്ജുഷയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

സിപിഎം നേതാവ് പ്രതിയായ കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും ഹർജിയിൽ പറയുന്നു. നീതി ലഭ്യമാക്കാൻ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നവീൻ ബാബുവിന്റെ മരണം ആത്മഹത്യയാണെന്ന് പോലീസ് ആദ്യമേ തീരുമാനിക്കുകയും ആ നിഗമനത്തിലേക്ക് എത്തിക്കുന്ന രീതിയിൽ അന്വേഷണം നടത്തുകയുമാണ് ചെയ്തതെന്നും കുടുംബം ആരോപിക്കുന്നു.

നീതി ലഭ്യമാക്കാൻ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ആത്മഹത്യയാണെന്ന പോലീസ് നിഗമനം മുഖവിലയ്‌ക്കെടുക്കാൻ കഴിയില്ല. നവീൻ ബാബുവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ട്. അന്വേഷണത്തിൽ പലപ്പോഴായി പാളിച്ചകൾ സംഭവിച്ചു. ഇൻക്വസ്റ്റ് അടക്കമുള്ള തുടർ നടപടികളിൽ പോലീസിന് വീഴ്ചയുണ്ടായി.

സംഭവത്തിൽ ഇനിയും പോലീസ് അന്വേഷണം നടത്തുന്നതിൽ പ്രതീക്ഷയില്ലെന്നും കുടുംബം പറയുന്നു.
കൂടാതെ നവീൻ ബാബുവിന്റെ മരണത്തിൽ ആഴത്തിലുള്ള അന്വേഷണം നടത്തണം. അതിനായി കേന്ദ്ര ഏജൻസികൾ വരണം. സിബിഐ ഇടപെടണമെന്നും അന്വേഷണം ഏറ്റെടുക്കണമെന്നും നവീൻ ബാബുവിന്റെ കുടുംബം ഹർജിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button