പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പരസ്പരം ഏറ്റുമുട്ടി സിപിഎം – ബിജെപി കൗണ്‍സിലര്‍മാര്‍

ഏറെ നേരത്തെ സംഘര്‍ഷത്തിന് ശേഷമാണ് അംഗങ്ങളെ ശാന്തരാക്കിയത്

പാലക്കാട് : പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം. നിയമസഭാ ഉപതിരഞ്ഞെടുപ്പിന് ശേഷം നടന്ന ആദ്യയോഗത്തിലാണ് കൗൺസിലർമാർ തമ്മിൽ പോരടിച്ചത്. ഉപതിരഞ്ഞെടുപ്പിലുണ്ടായ വോട്ട് ചോര്‍ച്ച സംബന്ധിച്ച് ചോദ്യം ഉന്നയിച്ചതിനെ തുടര്‍ന്നാണ് സിപിഎം ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്‌പോരും കയ്യാങ്കളിയുമുണ്ടായത്.

ബിജെപിയുടെ വോട്ട് എവിടെ പോയെന്ന് സിപിഎം കൗണ്‍സിലര്‍മാര്‍ ചോദിച്ചതോടെയാണ് തര്‍ക്കമുണ്ടാത്. എന്നാല്‍ ഇത് ചോദിക്കാന്‍ സിപിഎമ്മിന് എന്ത് അവകാശമാണെന്ന് ബിജെപി തിരിച്ചടിച്ചു. അതിനിടെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ക്ക് സംസാരിക്കാന്‍ അധ്യക്ഷ അവസരം നല്‍കുന്നില്ലെന്ന ആരോപണവും തര്‍ക്കത്തിനിടയാക്കി.

ബിജെപി ഭരിക്കുന്ന നഗരസഭയില്‍ തര്‍ക്കം രൂക്ഷമായതിന് പിന്നാലെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ബഹളം വെച്ചു. ഏറെ നേരത്തെ സംഘര്‍ഷത്തിന് ശേഷമാണ് അംഗങ്ങളെ ശാന്തരാക്കിയത്.

Share
Leave a Comment