ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയാകാൻ ഹേമന്ത് സോറന്‍ : സത്യപ്രതിജ്ഞാ ചടങ്ങ് നവംബര്‍ 28ന്

സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഖ്യകക്ഷികളുടെ പിന്തുണ കത്ത് ഗവര്‍ണര്‍ക്ക് കൈമാറി

റാഞ്ചി: ഝാര്‍ഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയായി ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവ് ഹേമന്ത് സോറന്‍. സോറനെ ഇന്ത്യ സഖ്യ നേതാക്കള്‍ ഏകകണ്ഠമായി തെരഞ്ഞെടുത്തതിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണര്‍ സന്തോഷ് കുമാര്‍ ഗാംഗ്വാറിനെ കണ്ടിരുന്നു. ഈ മാസം 28ന് സോറന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

read also: ഫോര്‍ട്ട് കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

‘ഞാന്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഖ്യകക്ഷികളുടെ പിന്തുണ കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അദ്ദേഹം ഞങ്ങളെ ക്ഷണിച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് നവംബര്‍ 28ന് നടക്കും’ ഗവര്‍ണറെ കണ്ടതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് ഹേമന്ത് സോറന്‍ പറഞ്ഞു.

Share
Leave a Comment