വയനാട്: വയനാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി വൻ ഭൂരിപക്ഷത്തിൽ വിജയം സ്വന്തമാക്കി. എന്നാൽ, ഇപ്പോൾ ശ്രദ്ധനേടുന്നത് നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാത്ത വയനാട്ടിലെ 13 സ്ഥാനാർത്ഥികളാണ്.
16 സ്ഥാനാർത്ഥികളാണ് വയനാട്ടിൽ മത്സര രംഗത്ത് ഉണ്ടായിരുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി രണ്ടാം സ്ഥാനവും, ബിജെപിയുടെ നവ്യ ഹരിദാസ് മൂന്നാം സ്ഥാനവും നേടി.
read also: വൈക്കത്തേക്ക് ആരെയും ഞാന്‍ ക്ഷണിക്കുന്നില്ല, കോകിലയ്ക്ക് പേടി ആയിരുന്നു: ബാല
8 സ്വതന്ത്രരും, നവരംഗ് കോൺഗ്രസ് പാർട്ടി, കിസാൻ മജ്ദൂർ ബെറോജ്ഗർ സംഘ്, ദേശീയ ജന സേന പാർട്ടി, ബഹുജൻ ദ്രാവിഡ പാർട്ടി, റൈറ്റ് ടു കോൾ പാർട്ടി എന്നിവരും തിരഞ്ഞെടുപ്പിൽ മത്സരിച്ചു. നോട്ടക്ക് 5076 വോട്ടുകൾ കിട്ടിയപ്പോൾ സന്തോഷ് പുളിക്കൽ (സ്വതന്ത്രൻ) 1321 വോട്ട്, ഷെയ്ക്ക് ജലീൽ (നവരംഗ് കോൺഗ്രസ് പാർട്ടി) 1196 വോട്ട്, ഗോപാൽ സ്വരൂപ് ഗാന്ധി (കിസാൻ മജ്ദൂർ ബെറോജ്ഗർ സംഘ്) 1170 വോട്ട്, സോൻ സിംഗ് യാദവ് (സ്വതന്ത്രൻ) 1067 വോട്ട്, രുക്മിണി (സ്വതന്ത്രൻ) 917 വോട്ട്, ആർ രാജൻ (സ്വതന്ത്രൻ) 517 വോട്ട്, ദുഗ്ഗിരാള നാഗേശ്വര റാവു (ദേശീയ ജന സേന പാർട്ടി) 373 വോട്ട്, ജയേന്ദ്ര കെ റാത്തോഡ് (റൈറ്റ് ടു കോൾ പാർട്ടി) 306 വോട്ട്, എ സീത (ബഹുജൻ ദ്രാവിഡ പാർട്ടി) 270 വോട്ട്, ഡിആർ കെ പത്മരാജൻ (സ്വതന്ത്രൻ) 242 വോട്ട്, എ നൂർ മുഹമ്മദ് (സ്വതന്ത്രൻ) 210 വോട്ട്, ഇസ്മയിൽ സാബി ഉള്ളാ (സ്വതന്ത്രൻ) 196 വോട്ട് എന്നിങ്ങനെയാണ് നേടിയത്.
Leave a Comment