മലപ്പുറം: മുൻ മന്ത്രിയും സിപിഎം നേതാവുമായ പാലൊളി മുഹമ്മദ് കുട്ടിയുടെ സഹോദരന്റെ മകൻ പാലത്തിനടിയില്‍ മരിച്ച നിലയില്‍. മലപ്പുറം ചെമ്മങ്കടവ് സ്വദേശി പാലോളി അബ്ദൂട്ടിയുടെ മകൻ പാലോളി മുനീറിനെ(52)നെയാണ് നൂറാടി കടലുണ്ടിപ്പുഴയുടെ പാലത്തിനടിയില്‍ മരിച്ച നിലയില്‍കണ്ടെത്തിയത്.
മരണകാര്യം വ്യക്തമല്ല. മുനീറിന് മാനസികാരോഗ്യ ബുദ്ധിമുട്ടുകളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു മലപ്പുറം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
രണ്ടുമക്കളുണ്ട്. മകൻ മുഹമ്മദ് സാബിത് കുടുംബ സമേതം ഹൈദരാബാദിലാണ്. മകള്‍: മുഹമ്മന് ഷഹാന. മകൻ ഇന്നു വൈകിട്ടോടെ വീട്ടിലെത്തും. മറ്റു നടപടികള്‍ക്കു ശേഷം മൃതദേഹം കോങ്കയം ജുമാമസ്ജിദ് കബർസ്ഥാനില്‍ മറവ് ചെയ്യും.
Post Your Comments