വിവാഹാഭ്യർത്ഥന നിരസിച്ചു : തമിഴ്നാട്ടിൽ അധ്യാപികയെ കഴുത്തറുത്ത് കൊലപ്പെടുത്തി

പ്രതി മധൻകുമാർ അറസ്റ്റിലായിട്ടുണ്ട്

തഞ്ചാവൂർ: വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ തഞ്ചാവൂരിൽ അരുംകൊല. സ്‌കൂൾ അധ്യാപികയായ യുവതിയെ യുവാവ് കഴുത്തറുത്ത് കൊന്നു.

തഞ്ചാവൂരിലെ മല്ലിപ്പട്ടണം സർക്കാർ സ്കൂൾ അധ്യാപികയായ രമണിയാണ് കൊല്ലപ്പെട്ടത്. പ്രതി മധൻകുമാർ അറസ്റ്റിലായിട്ടുണ്ട്. വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പ്രതികാരമെന്നു തന്നെയാണ് പ്രതിയുടെ മൊഴിയും.

Share
Leave a Comment