കല്‍പ്പറ്റ: വയനാട് മുട്ടില്‍ ഡബ്ള്യുഒ യുപി സ്‌കൂളിലെ പതിനേഴ് വിദ്യാർത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടികളെ കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
read also: പത്താം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍, അന്വേഷണം
പനി, ഛർദ്ദി, വയറിളക്കം എന്നിവയെത്തുടർന്നാണ് വിദ്യാർത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌കൂളില്‍ നിന്ന് 600ഓളം കുട്ടികള്‍ ഭക്ഷണം കഴിച്ചിരുന്നുവെന്ന് പിടിഎ പ്രസിഡന്റ് പറഞ്ഞു. സംഭവത്തെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം സ്‌കൂളില്‍ പരിശോധന നടത്തി.
Leave a Comment