കൈലാഷ് ഗെഹ്‌ലോത്ത് എഎപിയിൽ നിന്നും രാജിവെച്ചു : കെജ്‌രിവാളിന് രാജി കത്ത് നല്‍കി

പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളാണ് രാജിക്ക് കാരണമെന്നാണ് പറയുന്നത്

ന്യൂദല്‍ഹി: ദല്‍ഹി ഗതാഗത-വനിതാശിശുക്ഷേമ മന്ത്രി കൈലാഷ് ഗെഹ്‌ലോത്ത് ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും മന്ത്രിസഭയില്‍ നിന്നും രാജിവച്ചു. ദേശീയ തലസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് രാജി.

പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളാണ് ദല്‍ഹി സര്‍ക്കാരില്‍ ഗതാഗതം, നിയമം, റവന്യൂ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടെ സുപ്രധാന പദവികള്‍ വഹിച്ചിട്ടുള്ള കൈലാഷ് ഗെഹ്‌ലോത്തിന്റെ രാജിയിലേക്ക് നയിച്ചത്. ആം ആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും കൂടിയാണ് കൈലാഷ് ഗെഹ്‌ലോത്ത് രാജിവച്ചിരിക്കുന്നത്.

ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിനും കത്ത് നല്‍കി. അതേസമയം അദ്ദേഹം ബിജെപിയില്‍ ചേരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Share
Leave a Comment