മണിപ്പൂരിൽ മുഖ്യമന്ത്രിയുടെ വസതിക്ക് നേർക്ക് അതിക്രമം : പ്രക്ഷോഭക്കാരെ തുരത്തിയോടിച്ച് സുരക്ഷാസേന

കഴിഞ്ഞ ആഴ്ച കുക്കി ആദിവാസി വിഭാഗത്തില്‍ പെട്ട ഒരു സ്ത്രീയെ ജിരിബാം ജില്ലയില്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊന്നിരുന്നു

ഇംഫാല്‍ : മണിപ്പൂരിൽ മെയ്‌തെയ് വിഭാഗക്കാര്‍ കൊല്ലപ്പെട്ടതിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ബിരേന്‍ സിങിന്റെ വീടിന് നേർക്ക് ആക്രമണം. ഒരു പറ്റം അക്രമികൾ അദ്ദേഹത്തിൻ്റെ വസതിക്ക് സമീപം എത്തിയെങ്കിലും സുരക്ഷാ സൈനികര്‍ ഇവരെ തുരത്തി ഓടിക്കുകയായിരുന്നു.

ടിയര്‍ ഗ്യാസ് ഉപയോഗിച്ചാണ് ആള്‍ക്കൂട്ടത്തെ തുരത്തിയതെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ആഴ്ച കുക്കി ആദിവാസി വിഭാഗത്തില്‍ പെട്ട ഒരു സ്ത്രീയെ ജിരിബാം ജില്ലയില്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊന്നിരുന്നു.

അതിന് ശേഷം 10 പേരെ കുക്കി തീവ്രവാദികളാണെന്ന് ആരോപിച്ച് പോലീസും വെടിവച്ചു കൊന്നു. ഇതിന് ശേഷം മെയ്‌തെയ് വിഭാഗത്തിലെ ഏതാനും പേരെ കാണാതായി. അവരില്‍ ചിലരുടെ മൃതദേഹങ്ങള്‍ ഇന്നലെ അസം അതിര്‍ത്തിയിലെ ഒരു നദിയില്‍ നിന്നും കണ്ടെത്തിയിരുന്നു.

ഇതോടെയാണ് ഇംഫാലില്‍ വീണ്ടും പ്രതിഷേധം ആരംഭിച്ചത്. അതേ സമയം ഇന്നലെ മൂന്നു മന്ത്രിമാരുടെയും ആറ് എംഎല്‍എമാരുടെയും വീട് ആക്രമിക്കപ്പെട്ടിരുന്നു.

Share
Leave a Comment