മലയാള മാസം വൃശ്ചികം ഒന്നു മുതല്‍ മണ്ഡല കാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളിലും, തുടര്‍ന്ന് മകരം ഒന്നിന് നടക്കുന്ന മകര വിളക്കെന്ന സംക്രമ പൂജ വരെയും, മകരം പത്തിന് നടക്കുന്ന ഗുരുതി വരെയുമാണ് ശബരിമലയിലെ തീര്‍ത്ഥാടന കാലയളവ്.
ധനു പതിനൊന്നിന് മണ്ഡല പൂജ കഴിഞ്ഞാല്‍ അഞ്ചു ദിവസം നടയടച്ച ശേഷമാണ് സംക്രമ പൂജയ്ക്ക് വേണ്ടി നട തുറക്കുന്നത്. സംക്രമ പൂജ കഴിഞ്ഞാല്‍ ഗുരുതി വരെയുള്ള ദിവസങ്ങളിലും തീര്‍ത്ഥാടകര്‍ വളരെ കുറവായിരിക്കും അങ്ങിനെ കണക്കു കൂട്ടിയാല്‍ കേവലം 55 ദിവസം കൊണ്ടാണ് ജന കോടികള്‍ ദര്‍ശന പുണ്യം നേടാനായി ശബരിമലയിലെത്തുന്നത്. ഏകദേശ കണക്കനുസരിച്ച് നാല് കോടി ഭക്തരെങ്കിലും ശബരിമലയില്‍ എത്തുന്നുണ്ടെന്നാണ് കണക്ക് .
കടല്‍ നിരപ്പില്‍ നിന്നും ഏതാണ്ട് തൊള്ളായിരം മീറ്റര്‍ ഉയരത്തിലാണ് ശബരിമല ക്ഷേത്രത്തിന്റെ സ്ഥാനം. ബ്രഹ്മചാരി സങ്കല്പത്തിലുള്ളതാണ് ഇവിടുത്തെ ധര്‍മ്മശാസ്താ പ്രതിഷ്ഠ അതിനാല്‍ ഋതുമതി പ്രായ ഗണത്തിലുള്ള (പത്ത് മുതല്‍ അമ്പത്തഞ്ച് വയസ്സു വരെ) സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാറില്ല. ശബരിമലയെ ചുറ്റിയുള്ള പതിനെട്ട് മല മുകളിലും ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. ഈ മലകളില്‍ ക്ഷേത്രങ്ങളോ, ക്ഷേത്രാവശിഷ്ടങ്ങളോ ഇന്നും കാണാം. മഹിഷി വധത്തിന് ശേഷം അയ്യപ്പന്‍ ധ്യാനത്തിലിരുന്നത് ശബരിമലയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള പതിനെട്ട് മലകളിലെ പതിനെട്ട് മല ദൈവങ്ങള്‍ക്കു നടുവിലാണ് അയ്യപ്പനെന്നും ഇത് സൂചിപ്പിക്കുന്നതാണ് ക്ഷേത്രത്തിനു മുന്നിലുള്ള പതിനെട്ട് പടികളെന്നും വിശ്വാസമുണ്ട്.
ഇത്തവണ ദർശനം സമയം 16ൽ നിന്ന് 18 മണിക്കൂറാക്കി ഉയർത്തിയിട്ടുണ്ട്. പ്രതിദിനം 80,000 പേർക്കും വെർച്ച്വൽ ക്യൂ വഴി 70000 പേർക്കും ദർശന സൗകര്യം ഒരുക്കും. സ്‌പോട് ബുക്കിങ് ഇല്ല. പകരം നേരിട്ട് എത്തുന്നവർക്ക് ബുക്ക് ചെയ്യാൻ .പമ്പ, വണ്ടിപ്പെരിയാർ, എരുമേലി എന്നീ മൂന്നിടങ്ങളിൽ തത്സമയം ഓൺലൈൻ കൌണ്ടറുകൾ ഉണ്ടാകും.
തിരക്ക് കൂടുതൽ ഉള്ള സമയത്ത് ഭക്തർക്ക് വിശ്രമിക്കാൻ പമ്പയിൽ കൂടുതൽ നടപ്പന്തലുകൾ സജ്ജീകരിച്ചിട്ടുണ്. അധികമായി ആറ് നടപ്പന്തൽ സജ്ജമാക്കി. ജർമൻ പന്തലും തയ്യാറാണ്. 8,000 പേർക്ക് പമ്പയിൽ സുരക്ഷിതമായി നിൽക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
Post Your Comments