കൊച്ചി : വയനാട് ദുരന്തത്തില്‍ സ്വമേധയാ ഫയലില്‍ സ്വീകരിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി. ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചു.
ഇക്കാര്യം വ്യക്തമാക്കി ദല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ കെ വി തോമസിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ കത്തിന്റെ പകര്‍പ്പും കോടതിയില്‍ ഹാജരാക്കി. ദുരന്തം സംഭവിച്ചിട്ട് നാല് മാസം കഴിഞ്ഞുവെന്നും എല്ലാ വിദഗ്ധ പരിശോധനയും കേന്ദ്രം പൂര്‍ത്തിയാക്കിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കൂടുതല്‍ ഫണ്ട് നല്‍കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടില്ലല്ലോ എന്ന് വാദം കേള്‍ക്കലിനിടെ കോടതി ചോദിച്ചു. കൂടുതല്‍ ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കില്ലെന്നാണ് കെ വി തോമസിനുള്ള മറുപടി കത്തില്‍ നിന്ന് മനസിലാക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനോട് വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടു കേസ് മാറ്റുകയായിരുന്നു.
Post Your Comments