തിരുവനന്തപുരം: നാളെ മുതല്‍ അഞ്ചുദിവസത്തേയ്ക്ക് കേരളത്തില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
read also: ആരോ വിഷം വെച്ചതാണ്, ആളെ അറിയാമെങ്കിലും പുറത്ത് പറയാൻ തെളിവില്ല : വേദനയോടെ ഗ്ലാമി ഗംഗ
ഇന്ന് പതിനൊന്ന് ജില്ലകള്‍ക്ക് കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ തമിഴ്നാടിനു മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയാണ് കേരളത്തില്‍ മഴ ശക്തമാകാൻ കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകള്‍ക്കാണ് മഞ്ഞ അലർട്ട് നല്‍കിയിരിക്കുന്നത്. നാളെ ആലപ്പുഴ, തൃശ്ശൂർ ജില്ലകള്‍ക്കും മറ്റെന്നാള്‍ എറണാകുളം ജില്ലയ്ക്കും യെല്ലോ അലർട്ട് നല്‍കിയിട്ടുണ്ട്.
Post Your Comments