പാലക്കാട്: കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 15 ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.
read also: മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു സന്തോഷ വാർത്ത: പുതിയ പദ്ധതിയുമായി സർക്കാർ
ഇന്ന് മുതല്‍ മൂന്നു നാള്‍ കല്‍പാത്തിയിലെ അഗ്രഹാര വീഥികള്‍ ദേവരഥ പ്രദക്ഷിണത്തിനുള്ളതാണ്. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തില്‍ പൂജകള്‍ക്കു ശേഷം 11.30ക്ക് രഥാരോഹണ ചടങ്ങ് നടന്നു. തുടര്‍ന്നു 3 രഥങ്ങളും ഗ്രാമപ്രദക്ഷിണം തുടങ്ങി.
നാളെ രണ്ടാം തേരുത്സവത്തില്‍ മന്തക്കര മഹാഗണപതി ക്ഷേത്രത്തില്‍ നിന്നാണ് പ്രദക്ഷിണം തുടങ്ങുക. 15നു രാവിലെയാണു പഴയ കാത്തിയിലും ചാത്തപുരത്തും രഥാരോഹണം നടക്കും. അന്നു ത്രിസന്ധ്യയില്‍ തേരുമുട്ടിയിലാണു ദേവരഥ സംഗമം.
Leave a Comment