ചെറുതോണി : ഇടുക്കി ജില്ലയിൽ മഞ്ഞപിത്തം വർധിക്കുന്നതായി റിപ്പോർട്ട്. ജില്ലയിലെ മരിയാപുരം പഞ്ചായത്തിലും വാഴത്തോപ്പ് പഞ്ചായത്തിലും മഞ്ഞപ്പിത്തം രൂക്ഷമായി തുടരുകയാണ്.
ഒരുമാസത്തിനുള്ളിൽ മൂന്നുപേരാണ് മരിയാപുരം പഞ്ചായത്തിൽ മാത്രം മഞ്ഞപ്പിത്തം മൂലം മരിച്ചത്. നിലവിൽ പല വീടുകളിലും ഒന്നിലധികം പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്.
പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോൾ ആരോഗ്യവകുപ്പ് നിഷ്ക്രിയമായി നിലകൊള്ളുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നുണ്ട്. മഞ്ഞപ്പിത്തം വ്യാപിക്കുന്നതിൻ്റെ ഉറവിടം കണ്ടെത്താൻ ഇനിയുമായിട്ടില്ല.
ഒരു മാസത്തിനുള്ളിൽ മൂന്നുപേർ മരണപ്പെട്ടിട്ടും അധികൃതർ മുൻകരുതൽ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Post Your Comments