കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി. വഖഫ് ഭൂമിയിൽ പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നതിനെ ചൊല്ലിയുള്ള കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
കലിക്കറ്റ് പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട്, മാരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റര്‍ എന്നിവര്‍ക്കെതിരായ കേസാണ് റദ്ദാക്കിയത്. 1999ൽ പ്രവർത്തനം ആരംഭിച്ചതാണ് പോസ്റ്റ് ഓഫീസ്. വഖഫ് ഭൂമിയിലാണ് പോസ്റ്റ് ഓഫീസ് സ്ഥാപിച്ചതെന്ന പരാതിയിൽ പോലീസ് കേസെടുക്കുകയായിരുന്നു.
എന്നാൽ 2013-ലെ വഖഫ് ഭേദഗതി നിയമം നിലവിൽ വന്നതിന് മുമ്പാണ് പോസ്റ്റ് ഓഫീസ് സ്ഥാപിച്ചതെന്ന് കണ്ടെത്തിയാണ് കോടതി കേസ് റദ്ദാക്കിയത്. ഈ നിയമത്തിന് മുൻകാല പ്രാബല്യം ഇല്ലെന്നും അതിനാൽ ഉദ്യോഗസ്ഥർക്കെതിരായ കേസ് നിലനിൽക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
സുപ്രീം കോടതിയുടെ സമാനമായ ഒരു വിധിയെ അവലംബിച്ചാണ് ഹൈക്കോടതി ഈ തീരുമാനം എടുത്തത്. 2023 ൽ സുപ്രീം കോടതി സമാന സ്വഭാവമുള്ള കേസിൻ്റെ ഉത്തരവിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
Leave a Comment