Kerala

20 വർഷം പ്രവർത്തിച്ച പാർട്ടി വഞ്ചിച്ചു, സിപിഎം എന്നെ കറിവേപ്പിലയാക്കി :- പി പി ദിവ്യ

20 വർഷം പ്രവർത്തിച്ച പാർട്ടി തന്നെ വഞ്ചിച്ചെന്നും ഒടുവിൽ തന്നെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞെന്നും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ. സമാന ആക്ഷേപങ്ങൾ വന്നപ്പോൾ എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയ്ക്കും മുൻ സംസ്ഥാന കമ്മിറ്റി അംഗം ജെയിംസ് മാത്യുവിനും ലഭിച്ച ആനുകൂല്യം തനിക്ക് ലഭിച്ചില്ല എന്നും അവർ പറഞ്ഞു.

ഇനി നേതാവാകാനില്ലെന്നും പാർട്ടിയിൽ വിശ്വാസമില്ലെന്നും പിപി ദിവ്യ വ്യക്തമാക്കി. ന്യൂസ് 18 നോടാണ് ദിവ്യ ഇത് പറഞ്ഞത്. പാർട്ടിയിൽ തനിക്ക് ഗോഡ് ഫാദറില്ല. ഗോഡ് ഫാദർ ഇല്ലാത്തവർക്ക് പാർട്ടിയിൽ നിലനിൽപ്പില്ലെന്നും ദിവ്യ പ്രതികരിച്ചു.എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാൻ്റിൽ കഴിയുന്ന സമയത്താണ് പിപി ദിവ്യയെ തരംതാഴ്ത്തിയുള്ള പാർട്ടി നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button