Latest NewsNewsIndiaCrime

പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരാൻ നരബലിക്ക് ശ്രമം: നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയ യുവാവിന് 10 വര്‍ഷം തടവ്‌ശിക്ഷ

പരാതിക്കാരനുമായി പ്രതിക്ക് വൈരാഗ്യമില്ല

ലുധിയാന: പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരാൻ നാല് വയസുകാരിയെ തട്ടിക്കൊണ്ട് പോയി നരബലി നടത്താൻ ശ്രമിച്ച സംഭവത്തില്‍ യുവാവിന് 10 വർഷം തടവ് ശിക്ഷ വിധിച്ച്‌ കോടതി. ലുധിയാന അഡീഷണല്‍ സെഷൻസ് കോടതിയാണ് ധർമീന്ദർ സപേര എന്ന യുവാവിന് തടവുശിക്ഷ വിധിച്ചത്.

read also: ദിവ്യയ്ക്ക് ജാമ്യം കിട്ടിയത് ആഭ്യന്തര വകുപ്പും പ്രോസിക്യൂഷനും സഹായിച്ചതുകൊണ്ട് : കെ. സുരേന്ദ്രൻ

2022 ഒക്‌ടോബർ 14നാണ് സംഭവം. ബിഹാർ സ്വദേശിയായ ധർമീന്ദർ സപേരയുടെ ഭാര്യ ഇയാളുമായി പിണങ്ങി സഹോദരന്റെ വീട്ടിലേക്ക് പോയി. ഭാര്യയെ തിരികെ കൊണ്ടുവരാൻ ഇയാള്‍ ഒരു മന്ത്രവാദിയെ സമീപിച്ചു. കുട്ടിയെ ബലിനല്‍കിയാല്‍ ഭാര്യ തിരികെയെത്തുമെന്ന് മന്ത്രവാദി നിർദ്ദേശിച്ചു. ഇതോടെ കാലു റാം എന്ന തൊഴിലാളിയുടെ മകളായ ലക്ഷ്മിയെ ധർമീന്ദർ തട്ടിക്കൊണ്ടുപോയി. കാലു റാമിന്റെ പരാതിയില്‍ പൊലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ധർമീന്ദർ കുട്ടിയെ തട്ടിയെടുത്തെന്ന് മനസിലായി. തുടർന്ന് നടത്തിയ അന്വേഷണത്തത്തിൽ ഇയാള്‍ പിടിയിലായി. ഈ കേസിലാണ് ഇയാള്‍ക്ക് ശിക്ഷ ലഭിച്ചത്.

പരാതിക്കാരനുമായി പ്രതിക്ക് വൈരാഗ്യമില്ലെന്നും സംഭവത്തിന് സാക്ഷികളില്ലെന്നും കോടതിയില്‍ പ്രതിഭാഗം വാദിച്ചെങ്കിലും കോടതി ഇത് തള്ളുകയും ധർമീന്ദറിന് പത്ത് വർഷം തടവും 10,000 രൂപ പിഴയും ശിക്ഷയായി വിധിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button