തിരൂർ : മലപ്പുറം പോത്ത് കല്ലില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പൊള്ളലേറ്റു. പോത്തുകല്ല് ഉപ്പട ചാത്തമുണ്ടയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ അമ്മയുടെ കൈകളിൽ ഇരുന്ന മാസിന് എന്ന കുഞ്ഞിനാണ് പൊള്ളലേറ്റത്. ഭക്ഷണം പാചകം ചെയ്യുന്നതിനിടയിൽ കുക്കർ ഭയാനകമായ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. അമ്മയ്ക്കും പൊള്ളലേറ്റിട്ടുണ്ട്.
ഉടന്‍ തന്നെ കുട്ടിയെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്നും പ്രാഥമിക ചികിത്സ നല്‍കിയശേഷം കുഞ്ഞിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രയിലേക്ക് മാറ്റി.
Post Your Comments