കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളി പാക്കത്ത് വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു. വൈദ്യുതി നിലച്ചത് പരിശോധിക്കാന്‍ പോയ കെഎസ്ഇബി ജീവനക്കാരാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
വലിയ ശബ്ദമുണ്ടായ ഉടനെ വൈദ്യുതി ബന്ധം നിലക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് കെഎസ്ഇബി ജീവനക്കാരെ നാട്ടുകാര്‍ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് കെഎസ്ഇബി ജീവനക്കാരെത്തി തോട്ടത്തില്‍ പരിശോധന നടത്തിയപ്പോഴാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സമീപത്തെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റാണ് ആന ചരിഞ്ഞത്.
തുടര്‍ന്ന് കെഎസ്ഇബി ജീവനക്കാര്‍ വനംവകുപ്പിനെ വിവരം അറിയിച്ചു. വനം വകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ആനയെ സംസ്‌കരിക്കും. കഴിഞ്ഞ മാസവും വയനാട്ടില്‍ വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞിരുന്നു.
Leave a Comment