Latest NewsKerala

ട്രെയിന്‍ ഇടിച്ച് ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവം; കരാറുകാരനെതിരെ കേസെടുത്തു

കരാറുകാർക്ക് നല്‍കിയ കരാര്‍ റദ്ദാക്കിയതായി റെയില്‍വെ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു

പാലക്കാട്: ഷൊര്‍ണൂരില്‍ ട്രെയിന്‍ ഇടിച്ച് നാല് ശുചീകരണ തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കരാറുകാരനെതിരെ ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ശുചീകരണത്തിനായി എത്തിച്ച തൊഴിലാളികളുടെ സുരക്ഷ കരാറുകാരന്‍ ഉറപ്പാക്കിയില്ല എന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം കരാറുകാർക്ക് നല്‍കിയ കരാര്‍ റദ്ദാക്കിയതായി റെയില്‍വെ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് റെയില്‍വെ ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കേരള എക്സ്പ്രസ്സ് ട്രെയിൻ തട്ടിയാണ് ലക്ഷ്മണന്‍, റാണി, വല്ലി , ലക്ഷ്മണൻ എന്നീ നാല് തൊഴിലാളികൾ മരണപ്പെട്ടത്. ഒരാൾ പുഴയിലേക്ക് തെറിച്ച് വീണതായും ദൃക്സാക്ഷികൾ പറഞ്ഞു. മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.

അതേ സമയം അപകടത്തിൽപ്പെട്ടവർ തമിഴ്‌നാട് സേലം സ്വദേശികളാണ്. ട്രെയിൻ വരുന്നത് അറിയാതെ റെയിൽവെ ട്രാക്കിൽ നിന്ന് മാലിന്യം പെറുക്കുന്നതിനിടെ നാലുപേരെയും ട്രെയിൻ ഇടിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button