International

ഇസ്രായേലിൻ്റെ തിരിച്ചടി തടയാൻ വാഷിങ്ടണിന് ഇനി സാധിക്കില്ല : ഇറാനോട് ആക്രമണത്തിന് മുതിരല്ലെന്ന് യുഎസിൻ്റെ നിർദ്ദേശം

ഇറാൻ ആക്രമിച്ചാൽ‌ ഉടൻ പ്രത്യാക്രമണം നടത്തുമെന്ന് ഇസ്രായേലും സൂചിപ്പിച്ചിട്ടുണ്ട്

വാഷിങ്ടൺ: ഇസ്രായേലിനെതിരെ വീണ്ടും ആക്രമണത്തിന് ഇറാൻ മുതിർന്നാൽ തീർച്ചയായും ഇസ്രായേൽ തിരിച്ചടിക്കുന്നതു തടയാൻ വാഷിങ്ടണിന് സാധിക്കില്ലെന്ന് വ്യക്തമാക്കി അമേരിക്ക. ഇസ്രായേലിനെ ആക്രമിക്കാൻ ഇറാൻ തയാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇറാന് മുന്നറിയിപ്പുമായി യുഎസ് രംഗത്തെത്തിയത്.

യുഎസ് സർക്കാരിനെ ഉദ്ധരിച്ച് ഒരു രാജ്യാന്തര മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാൻ ആക്രമിച്ചാൽ‌ ഉടൻ പ്രത്യാക്രമണം നടത്തുമെന്ന് ഇസ്രായേലും സൂചിപ്പിച്ചിട്ടുണ്ട്.
അതേ സമയം ഇസ്രായേലിനെതിരെ നിരവധി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാഖിന്റെ മണ്ണിൽ നിന്ന് ഇറാൻ വരുംദിവസങ്ങളിൽ തിരിച്ചടിക്കുമെന്നാണ് റിപ്പോർട്ടുകൾ.

കൂടാതെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന നവംബർ 5ന് മുമ്പ് ഇറാൻ ഇസ്രായേലിനെ ആക്രമിച്ചേക്കുമെന്നാണ് റോയിട്ടേഴ്സ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കൂടാതെ ഇസ്രായേൽ ചാര സംഘടനയായ മൊസാദിൻ്റെ പാതയിൽ സഞ്ചരിക്കാനാണ് ഇറാനും ഒരുങ്ങുന്നത്.

ഇസ്രായേലികളെ ചാരൻമാരാക്കിയും ഉന്നതരെ ലക്ഷ്യമിട്ടും ആക്രമണങ്ങൾ നടത്താൻ ടെഹ്റാനിൽ പദ്ധതികൾ ഇടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button