വിശാഖപട്ടണം: ട്രെയിൻ യാത്രയിൽ അടിസ്ഥാന സൗകര്യം ഒരുക്കാത്തതിന്റെ പേരിൽ ഇന്ത്യൻ റെയിൽവേയ്ക്ക് 30,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മിഷൻ. എ.സി. സംബന്ധമായ പ്രശ്നം, വെള്ളം, വൃത്തിഹീനമായ ശൗചാലയം തുടങ്ങിയവ കാരണം ശാരീരികവും മാനസികവുമായ പ്രതിസന്ധി നേരിട്ടുവെന്ന പരാതിയുമായി വി. മൂർത്തി എന്ന യാത്രക്കാരനാണ് ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്.
2023- ജൂൺ 5നാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. തിരുമല എക്സ്പ്രസിലെ എ.സി കോച്ചിൽ കുടുംബത്തോടൊപ്പമായിരുന്നു വി. മൂർത്തി യാത്ര ചെയ്തിരുന്നത്. യാത്രയ്ക്കിടെ ശൗചാലയം ഉപയോഗിക്കാൻ പോയപ്പോൾ അവിടെ വെള്ളമുണ്ടായിരുന്നില്ലെന്നും വൃത്തിഹീനമായിക്കിടക്കുകയായിരുന്നുവെന്നും വി. മൂർത്തി പറയുന്നു.
കോച്ചിൽ എ.സി. ശരിയായി പ്രവർത്തിച്ചിരുന്നില്ല. വിഷയം ദുവ്വാഡയിലെ റെയിൽവേ ഓഫീസിൽ അറിയിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ലെന്നുമാണ് ആരോപണം.
Post Your Comments