![](/wp-content/uploads/2024/11/images-25.jpeg)
കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ ജാമ്യഹർജി പരിഗണിക്കുന്നത് ഈ മാസം അഞ്ചാം തീയതിയായ ചൊവ്വാഴ്ചത്തേക്ക് മാറ്റി.
തലശ്ശേരി സെഷന്‍സ് കോടതിയാണ് ഹർജി പരിഗണിക്കുന്നത് മാറ്റിക്കൊണ്ട് ഉത്തരവായത്. ഹർജി ഇന്ന് പരിഗണിക്കുമെന്നായിരുന്നു കോടതി നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ
അഞ്ചിന് വിശദമായ വാദം കേള്‍ക്കും.
കണ്ണൂര്‍ ജില്ലാ കളക്ടറുടേയും പ്രശാന്തന്റേയും മൊഴികള്‍ അടിസ്ഥാനമാക്കിയാണ് ദിവ്യ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
Post Your Comments