ബെംഗളൂരു: ബിപിഎല്‍ സ്ഥാപക ഉടമ ടിപിജി നമ്പ്യാര്‍ അന്തരിച്ചു. ഇന്ന് രാവിലെ ബെംഗളുരുവിലെ സ്വവസതിയില്‍ ആയിരുന്നു അന്ത്യം. മുന്‍ കേന്ദ്രമന്ത്രിയും വ്യവസായപ്രമുഖനുമായ രാജീവ് ചന്ദ്രശേഖര്‍ മരുമകനാണ്. ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡുകളില്‍ ഒരു കാലത്ത് സര്‍വാധിപത്യം പുലര്‍ത്തിയ ബ്രാന്‍ഡാണ് ബിപിഎല്‍. 1963-ലാണ് ബ്രിട്ടീഷ് ഫിസിക്കല്‍ ലാബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങുന്നത്.
Read Also: അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പ്രതിരോധ സേനകള്‍ക്കുള്ള പ്രിസിഷന്‍ പാനല്‍ മീറ്ററുകളുടെ നിര്‍മാണമാണ് ആദ്യം തുടങ്ങിയത്. പിന്നീട് മികച്ച നിലവാരത്തിലുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ നിര്‍മാണത്തിലേക്ക് തിരിഞ്ഞു. 1990-കളില്‍ ബിപിഎല്‍ ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് ഉപകരണനിര്‍മാണ രംഗത്തെ അതികായരായി വളര്‍ന്നു. ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷന്‍, മൊബൈല്‍ നിര്‍മാണരംഗങ്ങളിലും ശ്രദ്ധേയ നാമമായിരുന്നു ബിപിഎല്‍.
Leave a Comment